Wednesday, November 19, 2008

അമ്മമാരേ ഇതിലെ ...

"വൃശ്ചികത്തില്‍ വേവുന്ന ഗര്‍ഭ പാത്രങ്ങള്‍ " കഴിഞ്ഞ ദിവസത്തെ ദേശാഭിമാനി സ്ത്രീ യില്‍ വന്ന ഒരു ലേഖനം ആയിരുന്നു. എത്ര പേര്‍ ഇതു കണ്ടെന്നറിയില്ല , ആ തലക്കെട്ട് എന്നെ എന്തോ ആകര്‍്ഷിച്ചു.

'"ഈ വൃശ്ച്ചികത്തില്‍് വേവുന്നത്‌ ഗര്‍ഭ പാത്രങ്ങളാണ് . ഹോര്‍മോണ്‍ ഗുളികളുടെ അനിയന്ത്രിതമായ ഉപയോഗം കൊണ്ട് പീഡിപ്പിക്കപ്പെടുന്ന സ്ത്രീത്വം . മണ്ഡല കാലത്ത് മലയ്ക്ക് പോകുന്ന അച്ചന്, ആങ്ങളയ്ക്ക് , മകന് ഒക്കെ വേണ്ടി സ്വന്തം മാസമുറയുടെ മുറ തെറ്റിക്കാന്‍ തയ്യാറാവുന്ന സ്ത്രീകള്‍ . ഒരു കണക്കുമില്ലാതെ ആര്‍ത്തവം മാറി നില്‍ക്കാന്‍ ഗുളികകള്‍ മാസങ്ങളോളം വാങ്ങി കഴിക്കുന്നവരുടെ എണ്ണം കൂടി വരുന്നു ."

പിന്നീടുണ്ടാകുന്ന പാര്‍ശ്വ ഫലങ്ങള്ക്ക് ചികില്‍സ്സിക്കേണ്ടി വന്ന ഡോക്ടര്‍. ഡി ഷീല തന്‍റെ അനുഭവത്തില്‍ നിന്നും എഴുതിയിരിക്കുന്നു .


"ബോധവല്‍ക്കരിക്കാനുള്ള ശ്രമത്തിനു മുമ്പില്‍ കനത്ത പ്രതിരോധമാണ്‍് , അടുക്കളയില്‍ ഞാന്‍ മാത്രമെ ഉള്ളു , അവര്‍ക്ക് വച്ചു വിളമ്പി കൊടുക്കണ്ടേ ?"


കല്യാണത്തിനും പരീക്ഷകള്‍ക്കും വേണ്ടി ഹോര്‍മോണ്‍ ഗുളികകള്‍ കഴിച്ച കൂട്ടുകാര്‍ എനിക്കുമുണ്ട് .
ഏറെ പ്രശ്നങ്ങള്‍ ഇതു മൂലം സംഭവിക്കാം . ഈ ലേഖനത്തില്‍ ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെ ത്രിപ്പൂത്താറാട്ടിനെ പറ്റിയും പറയുന്നുണ്ട് , ഈ അടുത്താണ് ഞാനും ഇതിനെ പറ്റി കേട്ടത് .


ലേഖനം ഇങ്ങനെ അവസാനിക്കുന്നു
"ദേവിക്കുള്ള ആര്‍ത്തവം പോലെ ത്തന്നെ ശ്രേഷ്ഠ്മാണ് ഓരോ സ്ത്രീയ്ക്കും ആര്‍ത്തവ കാലം . ഗാര്‍ഹിക ആവശ്യത്തിനു വേണ്ടിയായും ഭക്ത്തിയുടെയോ വിശ്വാസത്തിന്റെയോ പേരിലായാലും സ്വന്തം ഗര്‍്ഭാശയത്തെ പീടിപ്പിക്കാനുള്ള ഒരവകാശവും സ്ത്രീക്കില്ല . ഒരു വ്രതത്തിനും വേണ്ടി വേവിക്കാനുള്ളതല്ല സ്ത്രീയുടെ ഗര്‍ഭ പാത്രം "


അമ്മമാരെ സാധിക്കുമെങ്കില്‍ ഈ ലേഖനം വായിക്കണം .

14 comments:

കാപ്പിലാന്‍ said...

Good one

lakshmy said...

ആശംസകൾ

ശ്രീ said...

അനുകൂലിയ്ക്കുന്നു

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

സ്ത്രീ സര്‍വ്വം സഹയാണെന്നല്ലേ? സഹിക്കുന്നതിനുമില്ലേ ഒരതിര്?

sv said...

നന്മകള്‍ നേരുന്നു

mayilppeeli said...

അര്‍ത്‌ഥവത്തായ പോസ്റ്റ്‌....ആശംസകള്‍....

kaithamullu : കൈതമുള്ള് said...

നല്ല ചിന്തകള്‍ പങ്ക് വച്ചതിന് നന്ദി!

കുമാരന്‍ said...

നല്ല പോസ്റ്റ്. ഈ ഗുളിക ഞാനൊരാള്‍ക്ക് പറഞ്ഞു കൊടുത്തതേയുള്ളൂ.

smitha adharsh said...

പത്രത്തിലെ ലേഖനം വായിച്ചിരുന്നില്ല.
ഈ പോസ്റ്റ് വളരെ നന്നായി.

അനൂപ്‌ കോതനല്ലൂര്‍ said...

കൊള്ളാം നല്ല ലെഖനം ഞാൻ വായിക്കുന്നുണ്ട്

kalyani said...

കാപ്പിലാന്‍ , lekshmi , ശ്രീ , sv , രാമചന്ദ്രന്‍ , മയില്‍‌പീലി , കൈതമുള്ള് , കുമാരന്‍ , സ്മിത , അനൂപ്
നന്ദി :)

Babu Kalyanam | ബാബു കല്യാണം said...
This post has been removed by the author.
Babu Kalyanam | ബാബു കല്യാണം said...

:-)

കവിത - kavitha said...

നല്ല ലേഖനം. വളരെ പ്രസക്തം