വിരഹം വേദനയാണ് . ഏകാന്തത ഇരുട്ടാണ് . ശ്വാസം കിട്ടാതെ വെളിച്ചം കാണാതെ ആത്മാവ് പിടയ്ക്കുന്നത് പോലെ . വീണ്ടും ആ ഇരുട്ട് മുറിയില്‍ അടയ്ക്കപ്പെട്ടത് പോലെ !
ആയമ്മ അടച്ചിട്ട, മണ്ണെണ്ണ യുടെ മണമുള്ള തണുത്ത കുടുസ്സ് മുറിയില്‍ , മൂന്നു വയസ്സ്കാരി കല്യാണി തപ്പിത്തടഞ്ഞു . തല്ലി ക്കരഞ്ഞിട്ടും അനങ്ങാത്ത തടിയന്‍ സാക്ഷകള്‍ ! ഒടുവില്‍ കരഞ്ഞു തളര്‍ന്ന് വിരല്‍ ചപ്പി ഉറങ്ങുമ്പോള്‍ തറയോടിന്‍റെ തണുപ്പ് . അങ്ങിനെ പല ദിനങ്ങള്‍ .
ആ മുറി , ആ അന്ധകാരം , ആ തണുപ്പ് ! കല്യാണിയ്ക്കിനിയും മുക്തി നേടാന്‍ പറ്റാത്ത ജീവപര്യന്തം തടവറ.
1 comments:
കല്യാണി ഇത്രടം വരെയെത്തിയില്ലേ? പരോളില്ലാത്ത ജീവപര്യന്തമാണ് ജീവിതമെങ്കിലെന്ത്? കൂടെയില്ലേ മറ്റതേവാസികള്‍. ഒറ്റപ്പെടുമ്പോള്‍ പോലും നമ്മളൊറ്റയല്ലെന്നറിയണം. :)
Post a Comment