Tuesday, August 4, 2009

കളിക്കൂട്ടുകാരി

alladin കണ്ടിരിക്കെ സുന്ദരിയായ ജാസ്മിനെ ചൂണ്ടി ഞാന്‍ ചോദിച്ചു ,
'ഉണ്ണീ, ജാസ്മിന്‍ സുന്ദരിയാ അല്ലെ ? അവളെ കല്യാണം കഴിപ്പിച്ചു തരട്ടെ '.
ഉണ്ണി ചിരിച്ചു കൊണ്ട് പറഞ്ഞു 'വേണ്ടാ '.
'അതെന്താ അവള്‍ സുന്ദരിയല്ലേ ?',
'ഉണ്ണി ഗൌര്യെയാ കല്യാണം കഴിക്കുന്നെ !'
ഒരു നേരം പോക്കിന് ചോദിച്ചതായിരുന്നു , പക്ഷെ ഉത്തരം എന്നെ ഞെട്ടിച്ചു , അവനു മൂന്ന് വയസ്സാകാന്‍ ഇനിയും രണ്ടു മാസം ബാക്കി .

ഉണ്ണിയുടെ കളിക്കൂട്ടുകാരിയാണ് അപ്പുറത്തെ വീട്ടിലെ രണ്ട വയസ്സ്കാരി ഗൌരി .

ഇന്ന് രാവിലെ ഉണ്ണിയുടെ അച്ഛന്‍ ഇറങ്ങിയപ്പോള്‍ അവള്‍ ചോദിച്ചു ,
'അച്ഛാ എനിക്കും തര്വോ ഒരു ഉമ്മ ?', പ്രവാസിയായ അച്ഛനെ ഓര്മ വന്നതില്‍ പിന്നെ കുഞ്ഞു കണ്ടിട്ടില്ല . ഉണ്ണിക്കച്ചന്‍ ഉമ്മ കൊടുക്കണ കണ്ടപ്പോ അവള്‍ക്കും കൊതിയായി കാണും .

ഉണ്ണീടെ അച്ഛന്‍ ആ കുഞ്ഞിക്കവിളിലും കൊടുത്തു ഒരു കുഞ്ഞുമ്മ !

6 comments:

ചാണക്യന്‍ said...

പിള്ള മനസ്സില്‍ കളങ്കമില്ല:):):)

കണ്ണനുണ്ണി said...

എന്തിനാ ഞെട്ടുന്നെ...
കുഞ്ഞു മനസ്സില്‍ സ്നേഹം മാത്രമേ ഉള്ളു

Typist | എഴുത്തുകാരി said...

എന്നാലും ഗൌരിക്കുട്ടിക്കും കിട്ടീല്ലോ ഒരുമ്മ. അതു നന്നായി.

kalyani said...

ചാണക്യന്‍ : അതെ പിള്ള മനസ്സില്‍ കള്ളമില്ല !
കണ്ണനുണ്ണി : ഞെട്ടിയത് വേറൊന്നും കൊണ്ടല്ല , കല്യാണം എന്ന വാക്കിനര്‍ത്ഥം അവന്‍ അറിയില്ലല്ലോ , പിന്നെങ്ങനെ അവന്‍ അങ്ങിനെ പറഞ്ഞു , എനിക്ക് ചിന്തയായി , എത്ര തല്ലു കിട്ടിയാലും നോവിചാലും ഓടിച്ചാലും അവള്‍ അവന്‍റെ കീഴെന്നു മാറില്ല , ഗയ്റ്റിനു പുറത്താക്കിയാല്‍് താഴെ കുനിഞ്ഞിരുന്നു അഴികള്‍ക്കിടയിലൂടെ ഉണ്ണിയെ കണ്ടോണ്ടിരിക്കും . വളരെ വിചിത്രമായി തോന്നി . ഒരു പക്ഷെ ഒരു പുരുഷന്‍ ആഗ്രഹിക്കുന്ന 'പെണ്ണ് ' ഇങ്ങനെ ആയിരിക്കാം ..
എഴുത്തുകാരി : അച്ഛന്‍റെ ഒരു രീതിയനുസരിച്ച് അങ്ങിനെ സംഭവിക്കാന്‍ ചാന്‍സ് കുറവായിരുന്നു , പക്ഷെ അവള്‍ക്കും കിട്ടി ഉമ്മ.

nachikethus said...

കിട്ടാത്ത ഉമ്മ പുളിക്കുന്നുണ്ടോ?

kalyani said...

uvv uvv