ഏകയായ് ഞാന്‍ ജനിച്ച നാള്‍
ഏകയാണെന്നെ ഓര്‍മ്മിപ്പിച്ച നാള്‍
ജന്‍മം നല്‍കിയവര്‍ ജന്മദിനത്തില്‍
ഈ ജന്‍മത്തെ വെറുത്ത നാള്‍ !
കൈ പിടിച്ചേല്‍പ്പിച്ചവരും
കരം ഗ്രഹിച്ചവനും
കൈ വിട്ട നാള്‍ , എനിക്കായി
മത്സരിച്ച നാള്‍ !
എനിയ്ക്കും പിറക്കാനിരിക്കുന്ന കുഞ്ഞിനും
ഒരേ മനസ്സെന്നു തിരിച്ചറിയാത്തവര്‍ ,
വിലയെന്തെന്നും മൂല്യമെന്തെന്നും
വേര്‍ തിരിച്ചറിയാത്തവര്‍,
അവരെനിയ്ക്കും കുഞ്ഞിനും
വിലപേശിയവര്‍ !
അടക്കി വച്ചൊരാ ഏങ്ങലുകളില്‍
ഞാനെന്‍ മനസിന്‍ തെറ്റിയ താളം കേട്ടു.
അടിവയറില്‍ തുടിച്ചൊരാ ഹൃദയ താളം
തെറ്റിയ താളത്തെ തിരികെ തന്നു!
ഇനിയും ഉണങ്ങാത്ത മുറിവുകള്‍
അതിലുപ്പു പോല്‍ നീറുന്നു- വീണ്ടുമൊരു ജന്‍മനാള്‍
7 comments:
അമ്മയാണ്, ഭാര്യയാണ്, മകളാണ്, മരുമകളാണ് , ഏട്ടത്തിയാണ്, ഏട്ടത്തി അമ്മയാണ്, അധ്യാപികയാണ് ..എന്നൊക്കെ പറഞ്ഞു എല്ലാരും പോയാ .....
ജന്മനാളുകൾ ഓർമ്മിക്കപെടേണ്ടത് തന്നെ.
ഓഫ്: പ്രൊഫൈലിൽ പറഞ്ഞ വാക്കുകളിലെ കവിത ഏറെയിഷ്ടപ്പെട്ടു.
oru thiramala ayiii vanna sankatam
oru kavitha yayiii theeramananuu
ഹോ വലാത്തൊരു പൊരുത്തം ...ഇന്ന് എന്റെ ജന്മ നാള്‍ ...ഇവിടെ വന്നു നിങ്ങള്‍ നല്‍കിയ ദുഖ വരികള്‍ സമ്മാനമായി കൂടെ കുട്ടുന്നു...
" എനിയ്ക്കും പിറക്കാനിരിക്കുന്ന കുഞ്ഞിനും
ഒരേ മനസ്സെന്നു തിരിച്ചറിയാത്തവര്‍ ,
വിലയെന്തെന്നും മൂല്യമെന്തെന്നും
വേര്‍ തിരിച്ചറിയാത്തവര്‍,"
ഇതാണ് ഇന്ന് സമുഹത്തിന്റെ ശാപം ....
ആദില , ജന്മ ദിനാശംസകള്‍ ! ഒരു mail അയക്കാമെന്ന് കരുതിയപ്പോള്‍ പത്തു പേരുടെ അഡ്രസ്സ് വേണമെന്ന്‍ , കഷ്ടായീടോ ! ഈ ആശംസ എന്ന് കാണും എന്നറിയില്ല , എന്നാലും ഒത്തിരി സന്തോഷങ്ങള്‍ സമ്മാനിച്ച ജന്മദിനമാവണെ എന്നാ പ്രാര്‍ത്ഥനയോടെ സസ്നേഹം
കല്യാണി
എറക്കാടൻ / Erakkadan : എല്ലാരും അവിടൊക്കെ തന്നെയുണ്ട് , എല്ലാവര്‍ക്കും എന്നെ വേണം , എല്ലാരും കൂടെ കീറി മുറിച്ചു കഷ്ണങ്ങളാക്കി വീതിച്ചെടുത്തു .
Manoraj , KK : നന്ദി
കല്യാണി ഞാന്‍ കണ്ടു ...ഈ ആശംസകള്‍ മതി ..പിന്നെ പ്രാര്‍ഥനകളും ....ഇനിയും എഴുതുക ...പറ്റുമ്പോഴൊക്കെ ഞാന്‍ വരാം ..പുതിയ വരികള്‍ വിരിഞ്ഞിരുക്കുന്നോ എന്ന് നോക്കാം ...നന്മകള്‍ മാത്രം കുട്ടുണ്ടാവട്ടെ എന്ന പ്രാര്‍ഥനയോടെ ...സ്നേഹം ആദില
Post a Comment