എന്‍റെ ഗര്‍ഭപാത്രത്തില്‍ അവന്‍റെ രേതസ്സ് കുതിച്ചു പായുന്നത് ഞാന്‍ സ്വപ്നം കണ്ടു..
സിരകളില്‍ രതി നിറഞ്ഞപ്പോള്‍ ഞാന്‍ അവന്‍റെ ചെവിയില്‍ മെല്ലെ പറഞ്ഞു...
"എനിക്കു നിന്‍റെ കുഞ്ഞിനെ പ്രസവിക്കണം..."
പെട്ടെന്ന് അവന്‍ ചാടി എണീറ്റിരുന്നു. വിറങ്ങല്ലിച്ച കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം പാന്റിന്‍റെ പോക്കെറ്റില്‍ നിന്നും സിഗരട്റ്റ് തപ്പിയെടുത്ത് പുക കൊടുത്തു.
ഒരു നിമിഷം കൊണ്ടു അഗാധ ഗര്‍ത്തത്തില്‍ പതിഞ്ഞ പോലെ. പറഞ്ഞത് തെറ്റായി പോയോ... എന്ത് തെറ്റ്? വര്‍ഷങ്ങള്‍ക്കു മുന്പ് നമ്മള്‍ ഒരുമിച്ചു അവള്‍ക്കും അവനും പേര്‍ കണ്ടു പിടിച്ചതല്ലേ..
അഴിഞ്ഞു കിടന്ന സാരി മാറില്‍ വാരിപ്പിടിച്ചു വിയര്‍പ്പു പൊടിഞ്ഞ അവന്റെ പുറത്തേക്കു ഞാന്‍ തല ചായ്ച്ചു...
"എന്തേ.. ഇഷ്ടായില്ലേ.. ഞാന്‍ പറഞ്ഞതാണോ അതോ എന്നെ തന്നെയാണോ ഇപ്പൊ ഇഷ്ടല്ലാതായത്"
"നിനക്ക് നഷ്ടപ്പെടാന്‍ ഒരു വലിയ ലോകം കൂടെയുണ്ട്...", അവന്‍ പിറുപിറുത്തു.
പിന്നീടവന്‍ ധിറുതിയില്‍ പാന്റും ഷര്‍ട്ടും എടുത്തിട്ട് ...തിരിഞ്ഞു നോക്കാതെ... ഇരുട്ടത്തേക്കിറങ്ങി നടന്നു...
8 comments:
carved with life, gifted with soul.
'Jo pyar karte hein woh darte nahi, jo darte hein woh pyar karte nahi !!! '
bijith: remember.. i have told u once.. "pyar kiya tho darna kya?".. u were so frightened then...
now u have ur love beside u.. isiliye aise dialogue marthe ho.. sab darthe hai yaar...
this is typical male insecurity i wished to depict..
thanks AJ
ഹര്‍ഷോന്‍മാദത്തിന്‍റെ വേലിയേറ്റങ്ങളില്‍....
നെഞ്ചിലും അടിവയറ്റിലും തീവ്രമായ വേദന.....
പച്ച മാംസത്തില്‍ തീപ്പൊരി നീറിപ്പിടിക്കുന്നതുപോലെയുള്ള ആഗ്രഹം......
എനിക്കു ഗര്‍ഭം ധരിക്കണം, പ്രസവിക്കണം...
(വേലിയിറക്കങ്ങളില്‍ അവള്‍ മാറി ചിന്തിക്കും.... അവള്‍ പെണ്ണാണ്......)
പുരുഷന്‍ ആത്മാവുകൊണ്ട് ചുംബിക്കണം എന്ന് അവള്‍ ആഗ്രഹിക്കുമ്പോള്‍....
ചുണ്ടു കൊണ്ടു ചുംബിക്കാന്‍ മാത്രമാണ് അവനു ഇഷ്ടം......
(അവന്‍ ആണാണ്)
true..
ഓര്‍മ്മപ്പെടുത്തലായിരിക്കും അല്ലെ?
വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്ത് കളയുന്നത് നല്ലതാണ്.
....നല്ല സുന്ദരമായ, നാടകരംഗം പോലെ ആവിഷ്കരിച്ചു. പക്ഷേ ‘രേതസ്സ്’ എന്ന പേരല്ല ഇതിനു വേണ്ടിയിരുന്നത്...
Post a Comment